ഒറ്റവാക്കില്‍ പച്ചവെള്ളം പോലെ ഒരു പടം. എന്നുവച്ചാല്‍ രുചിയുമില്ല നിറവുമില്ല, വെറുതെ കുടിക്കാം...കാണാന്‍ വേറെ സിനിമകള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ കാണാം..!! കുടിച്ചിട്ട് ദാഹം മാറിയോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ഇല്ലാ എന്ന്... ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാള പടം കണ്ടു ദാഹം മാറ്റാന്‍ ചെന്ന എനിക്ക് രുചിയില്ലാത്ത കഠിന ജലമാണ് സിനിമാക്സിലെ ശീതീകരിച്ച ഇരുട്ടുമുറിയില്‍ കിട്ടിയത്..!!
കമല്‍ ആണ് എനിക്ക് മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍.. അദ്ദേഹത്തിന്റെ ശിഷ്യര്‍ എനിക്ക് പിന്നീട് പ്രിയരായി.. പക്ഷെ, അടുത്ത കാലത്ത് കമലിനെ പോലെ അവരും എന്നെ നിരാശപ്പെടുത്തുന്നു... ഇടയ്ക്കിടെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ലാലുവിന്‍റെ ശീലമാണ്.. അതുകൊണ്ട് അടുത്ത പടം വരെ കാത്തിരിക്കാം...ഇതിനെ അബദ്ധത്തിന്റെ ലിസ്റ്റില്‍ ചേര്‍ക്കാം..
കുറ്റം പറയുന്നതിന് മുന്‍പ് നല്ലത് പറയാം... നിറമുള്ള ഫ്രേമുകള്‍ തീര്‍ത്ത് ജോമോന്‍ കണ്ണിനു നല്ല കാഴ്ചകള്‍ തന്നു.. തന്ന കഥാപാത്രങ്ങളോട് നൂറ്റിക്ക് നൂറും നല്‍കി, ദുല്ഖറും ഉണ്ണിയും നമിതയും ജോയേട്ടനും അനൂപ് മേനോനും ലെനയും..!! തെറ്റില്ല എന്ന ഗണത്തില്‍ പെടുത്താം ബിജിപാലിന്റെ ഈണങ്ങള്‍.. പക്ഷെ ഹിറ്റാവാനുള്ള ആമ്പിയര്‍ ഇല്ല..!! ഈഗോ എന്ന മൂന്നു ആഗലേയ അക്ഷരങ്ങള്‍ കലര്‍ന്നു പോയ സൗഹൃദം, അത് എപ്പോഴൊക്കെയോ എന്നെയും സ്പര്‍ശിച്ചു..!! നമ്മുടെയൊക്കെ പല സൗഹൃദങ്ങളും അങ്ങനെ തന്നെ ആവാം.. എനിക്കങ്ങനെ ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു...!!
രണ്ടര മണിക്കൂറിനടുത്ത് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള മരുന്നില്ലാതെ പോയി വിക്രമനും ആദിത്യനും... അത്ര പെട്ടന്നൊന്നും ദഹിക്കാത്ത എന്നും നായകന്‍ മാത്രം ജയിക്കുന്ന ക്ലൈമാക്സും മടുപ്പിന് ആക്കം കൂട്ടും.. ഒട്ടും മാറ്റി ചിന്തിക്കാന്‍ എഴുത്തുകാരനും സംവിധായകനും താല്‍പര്യമില്ല എന്ന് ചുരുക്കം.!!
ഈ പടം കാണാന്‍ പോവുന്ന വഴി ഇടിവെട്ടി മഴ പെയ്തു എന്ന് വിചാരിക്കുക, ഒട്ടും മടിക്കണ്ട, മൊബൈലും വാച്ചും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ഭദ്രമാക്കി വച്ചു, ആസ്വദിച്ചു മഴ നനയുക.. അതില്‍ കിട്ടുന്നതില്‍ കൂട്ടുതല്‍ ആനന്ദം തിയേറ്ററില്‍ ഇല്ല...!! (2/5)

No comments:
Post a Comment