Wednesday, November 19, 2008

അവള്‍ മഞ്ഞു സുന്ദരി...

ഒരു തണുത്ത രാത്രിയിലെ പതിവു phone സംഭാഷണത്തില്‍ ആയിരുന്നു ഞാന്‍...മറുവശത്ത് അവള്‍...മഞ്ഞു സുന്ദരി....അവള്‍ എന്റെ പ്രിയ കൂട്ടുകാരി..എനിക്ക് കൂട്ടിരിക്കുന്നവള്‍.... എന്റെ തമാശകള്‍ക്ക് കുടു കുടെ ചിരിക്കുന്നവള്‍....എന്നും ഞങ്ങള്‍ സംസാരിക്കും...വിണ്ണിന് കിഴെയും മീതെയും ഉള്ള എന്തിനെ കുറിച്ചും....അന്നും ഞങ്ങള്‍ സംസാരിച്ചു...ഒടുവില്‍ അവള്‍ എന്നോട് ചോദിച്ചു...എന്താണ് എന്റെ ഉള്ളില്‍ എന്ന്...ആ ചോദ്യത്തിന്റെ ഉദ്ദേശം എന്താണെന്നു എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പറഞ്ഞു, നിറയെ വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്ക്കുന്ന ഒരു മനസാണ് എന്ന്...ഉത്തരം അറിയാമെങ്കിലും ഞാന്‍ അവളോടും അതെ ചോദ്യം തിരിച്ചു ചോദിച്ചു...ഒരു നീണ്ട നിശബ്ദത.... അത് മാത്രമായിരുന്നു മറുപടി... ഒരു പൈങ്കിളി കാമുകന്റെ ഭാവത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചു, എന്നോട് ഇഷ്ടമാണോ എന്ന്... പക്ഷെ ഉത്തരം അര്‍ത്ഥഗര്‍ഭമായ ആ പഴയ നിശ്ശബ്ദത തന്നെ ആയിരുന്നു... പിന്നീട് എനിക്ക് ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല... കുറെ കഥകള്‍ മാത്രം...എന്നെക്കുറിച്ച് അവള്ക്ക് അറിയാത്ത ഒരുപാടു കഥകള്‍...അല്ല സംഭവങ്ങള്‍...(സത്യങ്ങളെ കഥകള്‍ എന്ന് ഞാന്‍ വിളിച്ചു അപമാനിക്കുന്നില്ല...) ഒരു പക്ഷെ അവള്‍ ആ കഥകള്‍ ഒന്നും തന്നെ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നവ ആയിരിക്കില്ല...അതും അവള്‍ ആദ്യമായി പ്രണയിക്കുന്ന ഒരുത്തന്‍റെ അടുത്ത് നിന്നു.. പാവം എല്ലാം അവള്‍ മൂളി കെട്ട് നിന്നു... എങ്കിലും ഒരു കൂട്ട് ആഗ്രഹിച്ചിരുന്ന ഞാന്‍ അവളോട്‌ എന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു... അവള്ക്ക് ആഗ്രഹം അല്ലായിരുന്നു, പകരം ഒരു കൊതി ആയിരുന്നു... പക്ഷെ മതവും കുടുംബവും അവള്‍ക്കുആന്നു തന്നെ ഒരു ചങ്ങല ആയിരുന്നു...എന്റെ സ്വാര്‍ത്ഥ ബുദ്ധിയാകാം, ഇത്തരം സാധാരണ ചിന്തകളില്‍ നിന്നു ഞാന്‍ അവളെ പിന്തിരിപ്പിച്ചു...അവിടെ എന്‍റെ ജീവിതത്തില്‍ അത്ര അന്യമല്ലാത്ത ഒരു പുതിയ പ്രണയ കഥ അവിടെ തുടങ്ങി...
ഞാന്‍ ആദ്യം തന്നെ അവളെ വിളിച്ചില്ലേ...."മഞ്ഞു സുന്ദരി" ...വെറുതെ പറഞ്ഞതല്ല...അവള്‍ ശരിക്കും ഒരു മഞ്ഞു തുള്ളി പോലെ പരിശുദ്ധ ആയിരുന്നു.. ദൈവ ഭയം ഉള്ള, ഞാന്‍ പറയുന്നതെന്തും കേട്ടുകൊണ്ടിരിക്കുന്ന ഒരു പാവം മഞ്ഞു തുള്ളി... അവള്‍ എന്തിനാണ് എന്നെ സ്നേഹിച്ചത്...??? എനിക്ക് ഇന്നും അറിയാത്ത കാര്യമാണ് അത്... ഞാന്‍ ഒരു മൃഗമാണ്...അവളെ എന്നിലേക്ക്‌ വലിപ്പിച്ചടുപ്പ്പിച്ചത് തന്നെ എന്റെ മൃഗീയത മാത്രമാണ്...അവളുടെ പരിശുദ്ധമായ ശരീരത്തില്‍ ഞാന്‍ തൊട്ടതും അത് കാരണമാണ്...വഴിയോരങ്ങളിലൂടെ ഉള്ള സായാഹ്ന യാത്രകളില്‍ അവളുടെ കൈ മുറുകെ പിടിചിരുന്നതും, ചെറു രോമങ്ങള്‍ ഉള്ള അവളുടെ മൃദുലമായ കവിളികളില്‍ ചുംബിച്ചിരുന്നതും വേറെ എന്തിന് വേണ്ടി ആയിരുന്നു??? ഒരു ഓല തുമ്പില്‍ തിളങ്ങി കിടന്നിരുന്ന ആ മഞ്ഞു തുള്ളി ഞാന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു... അത് സ്വപനം കണ്ട ജീവിതവും സന്തോഷവും വെറുമൊരു കണ്ണ്നീരാക്കി ഞാന്‍ മാറ്റുകയായിരുന്നു...
അതല്ലയെന്കില്‍ പിന്നെ ഞാന്‍ എന്തിന് അവളെ ഉപേക്ഷിച്ചു...ഇതിനുള്ള ഉത്തരം ഞാന്‍ ഒരുപാടു തേടിയതാണ്.. ഒടുവില്‍ ഞാന്‍ എന്നോട് തന്നെ ഒളിപ്പിച്ചു വച്ച ആ സത്യം ഞാന്‍ സ്വയം അറിഞ്ഞു... അത് മറ്റൊന്നും തന്നെ ആയിരുന്നില്ല...എന്റെ സ്വാര്‍ത്ഥത...എനിക്ക് ഒരുപാടു നഷ്ടങ്ങള്‍ വരാമായിരുന്നു, അവളെ സ്നേഹിച്ചിരുന്നെങ്കില്‍... എന്റെ കുടുംബം, ഭാവി, അവളെക്കാളും സുന്ദരിയായ ഒരു ജീവിത സഖി...അങ്ങനെ ഒരു മനസക്ഷിയില്ലാത്ത മനുഷ്യന്റെ കണ്ണിലൂടെ കാണുന്ന സുഖങ്ങള്‍ എല്ലാം തന്നെ എനിക്ക് നഷ്ടപെടുമായിരുന്നു...അന്ന് ഞാന്‍ എന്തായിരുന്നു സ്നേഹത്തെ കുറിച്ചു ചിന്തിക്കാതിരുന്നത്???? അവള്‍ ഒരല്‍പം ദൂരേക്ക് മാറിയപ്പോള്‍, അവളുടെ സ്പര്‍ശനം കുറച്ചു അന്യമായപ്പോള്‍ ഞാന്‍ അവളോട്‌ കാണി സ്നേഹമല്ല എന്ന് ഞാന്‍ തിരിച്ചരിഞ്ഞുവോ??? അവളോട്‌ പിരിയാം എന്ന് ഞാന്‍ തൊണ്ട ഇടരിക്കൊണ്ട് പറഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ വന്നത് എന്തിനായിരുന്നു...??? അവളോട്‌ പിരിയാം എന്ന് ഞാന്‍ പറഞ്ഞ നിമിഷത്തില്‍ ഏതായിരുന്നു എന്റെ മനസ്സില്‍..സന്തോഷമോ???അതോ ദുഖമോ?? എനിക്ക് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല...വര്‍ഷങ്ങളുടെ മലവെള്ള പാച്ചിലില്‍ അവള്‍ എല്ലാം മറക്കുമായിരിക്കാം...അല്ലെങ്കില്‍, ഇപ്പോള്‍ തന്നെ മറന്നു കഴിഞ്ഞിരിക്കാം...പക്ഷെ അവള്‍ എനിക്ക് മെയിലുകളില്‍ അയച്ചു തന്ന, ഫോണില്‍ കൂടെ കൈമാറിയ, ചുംബനങ്ങള്‍ എന്റെ ഉള്ളില്‍ കിടന്നു എരിയുന്നു.. ഒരു കുറ്റബോധത്തിന്റെ കൈ പിടിച്ചു ഇപ്പോഴും അവളുടെ ഓര്‍മ്മകള്‍എനിക്ക് കൂട്ട് കിടക്കാറുണ്ട്... അപ്പോഴാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിയുന്നത്‌, ഏതോ ഒരു സിനിമയില്‍ പറഞ്ഞതു പോലെ "ഞങ്ങള്‍ എന്ന തീരങ്ങള്‍ക്കിടയില്‍ ഒരു കടല്‍ ഉണ്ടായിരുന്നു"... ഞാന്‍ ആ കടലിനെ ഒരിക്കല്‍ സ്നേഹമെന്നും, മറ്റൊരിക്കല്‍ സ്വാര്‍ത്ഥത എന്നും വിളിച്ചിരുന്നു... ഇന്നു ഞാന്‍ അതിനെ എന്ത് വിളിക്കും എന്‍റെ മോഹമെന്നോ, അതോ പ്രണയം എന്നോ????? എന്ത് തന്നെ ആയാലും ആ മഞ്ഞു സുന്ദരി ആയിരുന്നു എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്നത്... ഇപ്പോള്‍ അവള്‍ആയിരിക്കാം എന്നെ ഏറ്റവും വെറുക്കുന്നതും...