Thursday, April 11, 2013

ശെരിക്കും ശശി...


ഒരു ആറേഴു വര്‍ഷം മുന്‍പുള്ള സംഭവമാണ്. അന്ന്ഞങ്ങള്‍ അവസാനത്തെ സെമസ്റ്ററില്‍ എത്തി നില്‍ക്കുന്ന കാലം...ഇത്രയും കാലംകാത്തിരുന്ന സമയം വന്നടുത്തിരിക്കുന്നു, ഇനി പഠിച്ചു പരീക്ഷയെഴുതേണ്ട...പ്രൊജക്റ്റ്‌ ആണ്...അത് കൊച്ചിയില്‍ തന്നെ ചെയ്യണം എന്ന് മുന്‍പേ തീരുമാനിച്ചതാണ്.കടവന്ത്രയില്‍ പ്രൊജക്റ്റ്‌ ചെയ്യാനുള്ള സ്ഥലവും കണ്ടു പിടിച്ചു...അടുത്ത പ്രശ്നം,എവിടെ താമസിക്കും...?? കൊച്ചിയുടെ സ്പെല്ലിംഗ് പോലും നേരാംവണ്ണം അറിയാത്ത ഞങ്ങള്‍ക്ക്കൂട്ടത്തിലെ അനൂപ്‌ രക്ഷകനായി...(അവന്‍ എന്നും രക്ഷകനാണ്‌, കുരിശില്‍ കയറുന്നത്കൂടെ ഉള്ളവരാണ് എന്നുമാത്രം, ആ കഥയൊക്കെ പിന്നെ പറയാം) 

അങ്ങനെ അനൂപിന്‍റെ വകയിലെഅമ്മാവന്‍റെ വീടിനടുത്തു തന്നെ താമസം ശരിയായി... വീട്ടുടമയുടെ പേര് ശശി (സത്യമായിട്ടുംശശി എന്ന് തന്നെ ആണ്)...എളമക്കരക്ക് അടുത്ത് പേരണ്ടൂര്‍ എന്ന സ്ഥലത്ത്താമസം...അന്ന് 3000 രൂപ വാടക, 5000 രൂപ അഡ്വാന്‍സ്‌...താമസിക്കാന്‍ പോവുന്നത് സ്പാര്‍ക്ക് എന്ന് അറിയപ്പെടുന്ന ഷിജു, പ്രശോബ്, അനൂപ്‌, രവി,ഞാന്‍ കൂടെ ഫൈസല്‍, പ്രവീണ്‍ ഇടയ്ക്ക് രാഗേഷും രതീഷും ഒക്കെ ഉണ്ടാവും...ആദ്യ ദിവസംഇത്തിരി കടുത്തു...കൊച്ചിയിലെ കൊതികിനെ പരിച്ചയമില്ലാത്തത് കാരണം, അവറ്റ ഒരു മയവുംകാണിച്ചില്ല...പൂണ്ടു വിളയാടി...രാവിലെ നോക്കിയപ്പോ, വേലു വെളാന്നു ഇരിക്കുന്നരവിയുടെ ദേഹം മുഴുവന്‍ ചെമ്പുള്ളി കുത്തിയത് പോലെ പാടുകള്‍...ആവശ്യത്തിലധികം നിറമുണ്ടായത്കൊണ്ട് എന്റെ ദേഹത്ത് ആ പുള്ളി കണ്ടില്ല...എന്തായാലും ഉറക്കം പോയികിട്ടി...അപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത് തൊട്ടടുത്ത്‌ തന്നെ കായലാണ്, കൊതുകിനു ഒരു ക്ഷാമവുംഉണ്ടാവില്ല...അന്ന് തന്നെ കൊതുക് തിരി മേടിച്ചു...തീര്‍ന്നില്ല, പൈപ്പ് തുറന്നപ്പോനല്ല ചുവന്ന നിറത്തില്‍ വെള്ളം, ഇവിടെ എല്ലാരും കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന്തോന്നുന്നു...?? പക്ഷെ ഞങ്ങള്‍ (ഫൈസല്‍ അടക്കം)ആര്‍ എസ് എസ് ആയി... അലക്കുംകുളിയും അമ്പലകുളത്തിലേക്ക് മാറ്റി..ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്...


ജീവിതം പരമസുഗമായി പോയി...രാവിലെഅമ്പലക്കുളത്തില്‍ കുളി, പകല് മുഴുവന്‍ പ്രൊജക്റ്റ്‌, വൈകീട്ട് മറൈന്‍ ഡ്രൈവിലുംസുഭാഷ് പാര്‍ക്കിലും വായ്നോട്ടം...രാത്രി തട്ടുകടയിലെ ഡിന്നര്‍(കൂടെ ഉള്ളവരുടെ ദേഹണ്ണംസഹിക്ക വയ്യാതെ എത്തിപ്പെടതാണ്)...ഇണക്കവും പിണക്കവും എല്ലാമായി മൂന്നു മാസംകഴിഞ്ഞു...പ്രൊജക്റ്റ്‌ കഴിഞ്ഞു തിരിച്ചു പോവേണ്ട സമയം ആയി... പതിവ് പോലെ എല്ലാരുംപിച്ചയായി...എന്തായാലും അഡ്വാന്‍സ്‌ കിട്ടനുണ്ടല്ലോ, അത് നമുക്ക്ആശ്വാസമാവും...കൊച്ചി വിടുന്നതിന്റെ തലേ ദിവസം അഡ്വാന്‍സ്‌ മേടിക്കാന്‍ അനൂപ്‌ശശിയേട്ടനെ കാണാന്‍ പോയി...നല്ല പൊളപ്പന്‍ ചിരിയുമായി ശശിയേട്ടന്‍ വന്നു, ഒരുരണ്ടായിരം രൂപ അനൂപിന് കൊടുക്കാം എന്ന് പറഞ്ഞു.. അനൂപ്‌ ശശിയേട്ടനെ നോക്കിചോദിച്ചു

“ബാക്കി...??”

“അതേയ്, ഈ ഭാഗത്തൊക്കെ ഇപ്പൊ 4000 ആണ്വാടക, അന്ന് ഞാന്‍ അത് ഓര്‍ത്തില്ല...ഇപ്പൊ അഡ്വാന്സില്‍ നിന്ന് അത് കുറച്ചു,അത്രേ ഉള്ളൂ..”

 വീണ്ടും അതേ ചിരി...

അനൂപ്‌ കയ്യും കാലും പിടിച്ചു നോക്കി...ഒരുരക്ഷയും ഇല്ല... പണി പാലും വെള്ളത്തില്‍ കിട്ടി...
റൂമില്‍ തിരിച്ചെത്തിയ അനൂപിന്‍റെ മുഖംമ്ലാനം...നടന്ന കാര്യം അവന്‍ വിശദമാക്കി...വീട് എടുത്തു തന്നെ അതെ നാട്ടുകാരനായഅനൂപിന്‍റെ വകയില്‍ അമ്മാവനെ ഞങള്‍ കണ്ടു, ഒരു കാര്യവും ഇല്ല...അവരും കൈ മലര്‍ത്തി...ശശി(ഇനി ഏട്ടന്‍ ഇല്ല) അവിടത്തെ ഗുണ്ടകളുമായി നല്ല ബന്ധത്തില്‍ ആണത്രേ...പുള്ളിക്ക്റിസ്ക്‌ എടുക്കാന്‍ വയ്യ...ഞങ്ങളോട് വണ്ടി വിട്ടോളാന്‍ പറഞ്ഞു..

രാത്രി എല്ലാരും തലപുകഞ്ഞു ആലോചിച്ചു.. പോലീസില്‍ഉള്ള അമ്മാവനെ വിളിച്ചാലോ...3000 രൂപയ്ക്കു അമ്മാവനെ വിളിച്ചിട് നാണം കെടേണ്ട,പോരാത്തതിനു ഗുണ്ട എന്നൊക്കെ പറഞ്ഞു അമ്മാവനെ ഞെട്ടിക്കേണ്ട..അത് വിട്ടു...

ഒടുവില്‍ ഞങ്ങള്‍ക്ക് മനസിലായി...ശശി ഞങ്ങളെനന്നായി തേച്ചിരിക്കുന്നു...ഇനി മറുപണി അല്ലാതെ വേറെ വഴി ഇല്ല... എന്തായാലുംരാവിലെ നോക്കാം...അടുക്കളയില്‍ കഴിക്കാന്‍ വല്ലതുമുണ്ടോ എന്ന് നോക്കിയപ്പോ മൂന്ന്നാല് ദിവസം മുന്‍പ് ഉണ്ടാക്കിയ വളിച്ച മൊട്ട കറി മാത്രം ഉണ്ട്...മൂക്ക് പൊതിപുറത്തിറങ്ങി കുറച്ചു പഴം മേടിച്ചു കൊണ്ട് വന്നു കഴിച്ചു... രാത്രി മുഴുവന്‍ശശിക്ക് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു...

ഒട്ടും വൈകിയില്ല നേരം പരപരാന്നു വെളുത്തു...ലെഗ്ഗെജ്കൊണ്ട് പോവാന്‍ പരിചയക്കാരന്റെ വണ്ടി വന്നു, എല്ലാം അതില്‍ കെട്ടി വിട്ടു... ഇനിപണി കൊടുക്കാന്‍ ഉള്ള സമയം....ഇന്നലെ കഴിച്ച അധികം പഴുക്കാത്ത പഴത്തിന്റെ തൊലികൊണ്ട് ഫൈസല്‍ പണി തുടങ്ങി...ചുവര് മുഴുവന്‍ “ശശി$@#$*^*^%&$^%$^%&^%%^##“ എന്നും  “ശശി ^&%^$%$#%%$@#@$*”  എന്നുമൊക്കെ എഴുതാന്‍ തുടങ്ങി... “പട്ടികഴുവേരിയുടെ മോനെ ശശി, ഇനി നാട്ടുകാരെ പറ്റിക്കരുത്” എന്നും എഴുതി വച്ച് ഫൈസല്‍എഴുത്ത് നിര്‍ത്തി...
“ഹാ ഹ....ചുമര് കാണാന്‍ എന്താ ഭംഗി..” ഫൈസലിന്റെ ആത്മഗതം...

രവിയും ഷിജുവും കൂടെ അവിടെയുള്ള ഷെല്‍ഫിന്റെചില്ല് പൊട്ടിക്കുന്ന തിരക്കിലായിരുന്നു...ഞാന്‍ ശല്യപെടുത്തിയില്ല... ബാത്ത്റൂമില്‍ താഴെ തുണി അലക്കാന്‍ വച്ച കല്ല്‌ കൊണ്ട് യൂറോപ്യന്‍ ക്ലോസെറ്റ്പൊട്ടിക്കുന്ന തിരക്കിലായിരുന്നു പ്രശോബ്...ഞാന്‍ അവനെ സഹായിച്ചു...അത് കഴിഞ്ഞുപുറത്തു വന്നപ്പോള്‍ അനൂപ്‌ പ്രവീണിന്‍റെ സഹായത്താല്‍ ഫാനിന്‍റെ ലീഫുകള്‍ താഴേക്കുവലിച്ചു നീട്ടുകയായിരുന്നു...

“ക്യാരി ഓണ്‍... ക്യാരി ഓണ്‍”

അടുക്കളയിലെ പ്രത്രമെല്ലാം വണ്ടിയില്‍ കയറ്റിവിട്ടിട്ടും ആ മൊട്ട കറിയുടെ പാത്രം മാത്രം ആരും തൊട്ടില്ല...അത്ര ഭേഷായിരുന്നുഅതിന്റെ അവസ്ഥ...അതിന്റെ നാറ്റമടിച്ചാല്‍ പെറ്റ തള്ള പോലും സഹിക്കില്ല...ഒടുവില്‍അത് മുഴുവന്‍ റൂമില്‍ ഒഴിച്ച് ഞങ്ങള്‍ വാതിലടച്ചു...അതുവരെ ഞങ്ങള്‍ ഉപയോഗിച്ചഞങ്ങളുടെ സ്വന്തം പൂട് വച്ച് പൂട്ടി, ശശിയുടെ താക്കോല്‍ അനൂപിനെ ഏല്‍പ്പിചു..ഇത്രേം വരന്‍ കാരണം അവനല്ലേ, അവന്‍ തന്നെ പോവട്ടെ തകോല്‍ തിരിച്ചു കൊടുത്തു ബാക്കികാശു മേടിക്കാന്‍...ദീരനായ (ബോധാമില്ലത്തത് കാരണം എന്ന് ഞാന്‍ ഇപ്പോഴും പറയും)അനൂപ്‌ അങ്ങനെ ശശിയെ കാണാന്‍ പോയി താക്കോല്‍ കൊടുത്തു, ”മാന്യനായ” ശശി റൂം തുറന്നുകാണുക പോലും ചെയ്യാതെ 2000 രൂപ കൊടുത്തു, കൂടെ ചായയും...ചായയും കുടിച്ചുഅനൂപ്‌ കൊച്ചി വിട്ടു, കൂടെ ഞങ്ങളും....3000 പറ്റിച്ച ശശിക്ക്കൊടുത്ത പണിയുടെ കണക്കെടുത്ത് ഞങ്ങള്‍ നാട്ടിലേക്ക്..

-മൊത്തം ഒരു റൌണ്ട് വൈറ്റ് വാഷ്
-ഷെല്‍ഫിന്റെ ചില്ല്
-ഒരു യൂറോപ്യന്‍ ക്ലോസെറ്റ്
-ബജാജിന്റെ ഒരു ഫാന്‍
-മൊട്ട കറിയുടെ ദുരന്തം...
-പൂട്ട്‌ പൊട്ടിക്കല്‍....

സമാധാനമായി ഞങ്ങള്‍ തന്നെ ആണ്ജയിച്ചിരിക്കുന്നത്... സമാധാനമായി.....
ശശി മുറി തുറന്നത് രണ്ട് ദിവസം കഴിഞ്ഞാണ്, ഞങ്ങള്‍പണി തന്നു എന്ന് അയാള്‍ക്ക് മനസിലായി, പൂട്ട്‌ തുറക്കാന്‍ തുടങ്ങിയപോ തന്നെ...
മലപ്പുറത്ത്‌കാരെ പറ്റിക്കാന്‍ നോക്കിയാല്‍ ഇതാണ്പണി...ഇപ്പൊ ശെരിക്കും ശശി ശശിയായി....!!

അവിടെ കഥ തീര്‍ന്നു എന്ന് വിചാരിച്ച ഞങ്ങള്‍ വേറെട്വിസ്റ്റ്‌ കണ്ടു...വീട് കണ്ടുപിടിച്ചു തന്ന ഞങ്ങള്‍ പ്രശ്നം പറഞ്ഞപ്പോപിലാതോസിനെ പോലെ കൈ കഴുകിയ അനൂപിന്‍റെ വകയില്‍ അമ്മാവനെ ശശി ഘരാവോചെയ്തെന്നു...അയാളെ കൊണ്ട് തന്നെ വൈറ്റ് വാഷും ചെയിപ്പിച്ചു...കാവലിനു ചുറ്റുംഗുണ്ടകളും...ഇപ്പൊ ആ അമ്മാവന്‍ മുഖത്ത് പോലും നോക്കാറില്ല എന്നാണ് അനൂപിന്‍റെ അമ്മപറയാറ്....!!!

ശശി ഇതെല്ലം കഴിഞ്ഞു ചോദിച്ചത്രേ, “ഇപ്പൊ ആരാശെരിക്കും ശശി ആയതു??? “