മീശ മുളക്കാന്‍ തുടങ്ങിയ കാലം, നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് ഒരു യാത്ര പോയി.. കൂടെ മറ്റൊരു ബന്ധുവം..!! ചെന്ന പാടെ ഓഫര്‍ വന്നു, അവിടെ ചില ചേട്ടന്മാര്‍ കാട്ടില്‍ വേട്ടക്ക് പോവുന്നു, വരുന്നോ എന്ന് ചോദിച്ചു...!! ഇത് വരെ കാട്ടില്‍ പോയിട്ടില്ല, കൈവന്നു കിട്ടിയ അവസരമാണ്, വേണ്ടെന്നു വയ്ക്കാന്‍ തോന്നിയില്ല...!! കണ്ണില്‍ തിളക്കവും തലകൊണ്ട് ആട്ടവുമായി ഞങ്ങള്‍ സമ്മതം മൂളി.. സത്യം പറഞ്ഞാല്‍ "കാട്" എന്ന് മാത്രമേ കേട്ടുള്ളൂ, "വേട്ട" കേട്ടില്ലായിരുന്നു..!!
ഒരുക്കം തുടങ്ങി, സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഇതിന്‍റെ ഗൗരവം മനസിലായത്... ചില്ലറ ഏര്‍പ്പാടല്ല, തട്ടുമ്പുറത്തു നിന്നും ഡബിള്‍ ബാരല്‍ ഗണ്ണ്‍ എടുത്തു അതില്‍ എണ്ണയിട്ടു മിനുക്കി, പല വലിപ്പത്തില്‍ വെടിയുണ്ടകള്‍... ബുള്ളെറ്റ് കേസില്‍ ഇരുമ്പുണ്ടകളും വെടിമരുന്നും നിറച്ചു ഉണ്ടയും റെഡി...!! ഞങ്ങള്‍ക്ക് ധരിക്കാന്‍ കറപുരണ്ട രണ്ട് കാക്കി ഷര്‍ട്ടും ലുങ്കിയും രണ്ട് ജോഡി തേഞ്ഞു ബ്ലേഡ് രൂപത്തിലായി പുള്ളി വീണ ഹവായ് ചെരിപ്പുകളും..!!
ഉച്ച തിരിഞ്ഞു കാടു കയറാന്‍ തുടങ്ങി... കുറച്ചു നീങ്ങയപ്പോള്‍ മുതല്‍ അന്തരീക്ഷം മാറി... കൊടും കാട്, വെളിച്ചം നന്നേ കുറവ്...മിണ്ടാന്‍ പോലും പാടില്ല..!! കാട് പുതിയ അനുഭവമായ ഞങ്ങള്‍ക്ക് പക്ഷെ ഈ നിയമങ്ങളെ പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല..!! പക്ഷെ മറ്റുളവരുടെ തീക്ഷ്ണമായ നോട്ടങ്ങള്‍ ഞങ്ങളുടെ രസം കെടുത്തി...!! നടക്കുന്നതിനിടയില്‍ കാലിന്റെ മടമ്പില്‍ ഹവായിയുടെ പിന്‍ഭാഗം ദയയില്ലാതെ തിരിച്ചടിച്ചു കൊണ്ടിരുന്നു...!! ആ സംഘര്‍ഷത്തില്‍ ഉണ്ടായ ശബ്ദത്തിനും നിഭാഗ്യവശാല്‍ ഞങ്ങള്‍ ഉത്തരവാദിയായി..!! അര്‍ത്ഥ ഗര്‍ഭങ്ങളായ ചുവന്ന കണ്ണിണകള്‍ ഞങ്ങള്‍ക്ക് നേരെ വീണ്ടും തിരിഞ്ഞു..!!
വളരെ പാടുപെട്ടു വായില്‍ നിന്നും കാലില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന ശബ്ദങ്ങളെ ഒളിപ്പിച്ചു നിര്‍ത്തി..!! കുറച്ചു കഴിഞ്ഞപ്പോള്‍ മുന്‍പില്‍ നടന്നിരുന്നവര്‍ എല്ലാം പോടുന്നനെ നിന്നു...!! അവരുടെ ചുണ്ടിനു കുറുകെ ചൂണ്ടു വിരല്‍ വച്ചുകൊണ്ട് ശബ്ദിക്കരുത് എന്ന് ആഗ്യം കാണിച്ചു..!! കൂട്ടത്തില്‍ മുന്‍പേ നടന്നവന്‍ വലതു തോളില്‍ ചേര്‍ത്ത് തോക്ക് മുകളിലേക്ക് ഉന്നം പിടിച്ച് ഒറ്റക്കണ്ണടച്ചു നിന്നു..!! ഞാന്‍ മുകളിലേക്ക് നോക്കി പരത്തി... പക്ഷെ മരച്ചില്ലകളും ഉണങ്ങിയതും അല്ലാത്തതുമായ ഇലകളും അല്ലാതെ മറ്റൊന്നും കണ്ടില്ല...!! പെട്ടന്ന് ആ തോക്ക് തീ തുപ്പി... "ഠോ..!!"
(തുടരും)

No comments:
Post a Comment