ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ കൂടുതലും ചിലവിട്ടത് ഇന്‍ഫോസിസില്‍ വച്ചായിരുന്നു...ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ എത്തിയതിനു ശേഷമാണ് മുകേഷിനെയും സിന്റ്റൊയെയും ജിതിലിനെയും അരുണിനേയും ഒക്കെ പരിചയപ്പെടുന്നത്...ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത് അവിടത്തെ ഗംഭീരമായ ജിം ആയിരുന്നു...അത്യാധുനിക സംവിധാനമുള്ള അവിടത്തെ ജിമ്മും സോനാ ബാത്തും സ്റ്റീം ബാത്തും സ്വിമ്മിംഗ് പൂളും ജക്കൂസിയും എല്ലാം പുത്തന്‍ അനുഭവങ്ങള്‍ ആയിരുന്നു എനിക്ക്...വ്യായമത്തിനിടക്കുള്ള ഇടവേളകളും ഞങ്ങളുടെ തമാശകളും ആ ദിനങ്ങള്‍ മനോഹരമാക്കി...
അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു..ശരീരം വിട്ടു പുറത്തു വീണ വയറു കുറക്കാന്‍ വേണ്ടി ആയിരുന്നെങ്കിലും ദുര്മേധസ്സു കത്തിച്ചു കളയാന്‍ വന്ന ഐ ടി പെണ്ണുങ്ങള് ഞങ്ങളുടെ സ്ഥിര ജിം സാന്നിധ്യത്തിന് കാരണമായി എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ഞാന്‍ നിഷേധിച്ചു എന്ന് വരില്ല...അങ്ങനെ തമാശയും കളിയും വ്യായാമവും നിറഞ്ഞ കാലം...
ആദ്യമായി ജിമ്മില്‍ ചേര്‍ന്ന ദിവസം എല്ലാവരെയും പോലെ ഞാനും ആവേശത്തോടെ വ്യായാമം ചെയ്തു തുടങ്ങി...സ്റ്റീം ബാത്ത് എന്ന സംഭവം അന്ന് എനിക്ക് പുതിയ അറിവായിരുന്നു...കേട്ടപ്പോള്‍ രസം തോന്നി...നീരാവി നിറഞ്ഞ മുറി ശരീരത്തിലെ കൊഴുപ്പ് കളയും എന്ന അറിവ് അതൊന്ന് പരീക്ഷിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു...മുകെഷിനോടും സിന്റ്റൊയോടും കാര്യം പറഞ്ഞു ഞാന്‍ ഒരല്പം നേരത്തെ ജിമ്മില്‍ നിന്നു പുറത്തിറങ്ങി...
സ്റ്റീം ബാത്ത് തിരഞ്ഞു നടന്ന ഞാന്‍ അവസാനം ചെന്നെത്തിയത് ജിമ്മിനോട് ചേര്‍ന്ന കുളിമുറിയില്‍..., അകത്തു കയറി ചൂട് വെള്ളത്തില്‍ കുളിക്കാന്‍ വേണ്ടി ഷവറിന്റെ നോബ് തിരിച്ചു...പൊള്ളുന്ന ചൂട് വെള്ളം ആവി പറത്തിക്കൊണ്ടു ചീറ്റിയടിച്ചു...കുറച്ചു നേരം ആ ചൂട് വെള്ളം ഒഴുകിയപ്പോള്‍ ആ ചെറിയ കുളിമുറി നിറയെ ആവി നിറഞ്ഞു...ഞാന്‍ തീരുമാനിച്ചു ഇത് തന്നെ സ്റ്റീം ബാത്ത്...ഏതാണ്ട് ഒരു അരമണികൂര്‍ ആ ആവി നിറച്ച മുറിയില്‍ കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങി... സ്റ്റീം ബാത്ത് കൊള്ളാം, ഒരു ഉന്മേഷമൊക്കെ ഉണ്ട്...!! സംഗതി ഉഷാര്‍..., ....!!!
പുറത്തിറങ്ങിയപ്പോള്‍ മുകേഷും സിന്റ്റൊയും അഭ്യാസമെല്ലാം കഴിഞ്ഞു റെഡി ആയി നില്ക്കുന്നു..."സ്റ്റീം ബാത്തും കഴിഞ്ഞിറങ്ങിയ എന്നെ കണ്ടു അവര്‍ ചോദിച്ചു,
"നീ എവിടെയായിരുന്നു?"
"ഞാന്‍ സ്റ്റീം ബാത്ത് എടുക്കുകയായിരുന്നു...ആദ്യം കുറച്ചു പൊള്ളി, എന്നാലും സംഗതി ചീറി"
"അതിനു നിന്നെ സ്റ്റീം ബാത്തില്‍ കണ്ടില്ലല്ലോ, ഞങ്ങള്‍ ഇപ്പൊ അവിടെ നിന്നാ വരുന്നത്.."
"അയ്യേ..!! നിങ്ങള്‍ ഒരുമിച്ചാണോ സ്റ്റീം ബാത്തില്‍ കയറിയത്..ഞാന്‍ തനിച്ചായിരുന്നു..."
"നീ ഏതു സ്റ്റീം ബാത്തിലാ കയറിയത്???"
നിരനിരയായി ഉണ്ടായിരുന്ന കുളിമുറി ഞാന്‍ ചൂണ്ടി കാണിച്ചു, നടന്ന കാര്യവും പറഞ്ഞു...നിലക്കാതെ പോയ അവരുടെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസിലായത് പിറ്റേ ദിവസം ശരിക്കുമുള്ള, ഞാന്‍ കയറാന്‍ വിട്ടു പോയ യഥാര്‍ത്ഥ സ്റ്റീം ബാത്ത് കണ്ടതിനു ശേഷം മാത്രമാണ്...അല്ലെങ്കിലും ഒരു കഥാകാരന് പറഞ്ഞത് പോലെ ഈ സ്റ്റീം ബാത്ത് ഒക്കെ എന്നാ ഉണ്ടായത് അല്ലെ...!!

No comments:
Post a Comment