Tuesday, September 17, 2013

ഏഴാമത്തെ (വൈകിയ) വരവ്

എം ടി-ഹരിഹരന്‍, എന്തോ വലിയ കാര്യമാവും എന്ന് കരുതിയാണ് ഏഴാമത്തെ വരവ് കാണാന്‍ ഇന്നലെ രാത്രി ഇറങ്ങിയത്‌.. വലുത് പോയിട്ട് ഒരു ചെറുത്‌ പോലും ഇല്ല എന്നതായിരുന്നു അവസ്ഥ...!! പത്തു മുപ്പതു കൊല്ലം മുന്‍പ് ഇറങ്ങേണ്ട ഒരു പടം, ഇന്നത്‌ ഇച്ചിരി "ന്യൂ ജെനറേഷന്‍" പൊടിയിട്ടു തിളപ്പിച്ചെടുത്ത രുചിയില്ലാത്ത ഒരു പേരില്ലാ വിഭവമായിപ്പോയി... !!

സുരേഷ് കൃഷണയെ വിളിച്ചു വരുത്തി ഊണില്ല എന്ന് പറഞ്ഞത് പോലെ തോന്നി, വല്ല ജൂനിയര്‍ ആര്ടിസ്റ്റും ചെയ്യേണ്ട വേഷം കൈകാര്യം ചെയ്യാന്‍ സുരേഷിനെ നിയോഗിച്ചത് അദ്ദേഹത്തെ അപമാനിച്ചത് പോലെയായി.. മമ്മുകോയക്ക് കൊടുത്ത വിഗ്ഗും വേഷവും ഒരുപോലെ, രണ്ടും അദ്ദേഹത്തിനു ചേര്‍ച്ചയില്ല...!!

ഒന്നുമില്ലാ എന്ന് കണ്ണും പൂട്ടി പറയാന്‍ പറ്റില്ല... എസ് കുമാറിന്‍റെ ക്യാമറ എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു... കാടും അതിന്‍റെ വശ്യഭംഗിയും ഒപ്പിയെടുക്കുന്നതില്‍ കുമാര്‍ ഒട്ടും മടികാണിച്ചിട്ടില്ല... എം ടി എന്ന തിരക്കഥാകൃത്ത് തീര്‍ത്തും പരാജയം ആയിരുന്നെങ്കിലും, അദ്ദേഹം എഴുതിയ സംഭാഷണങ്ങളിലെ മലയാള സാഹിത്യ സൗന്ദര്യം അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് വീണ്ടും വര്‍ദ്ധിപ്പിക്കും...!! ഇന്ദ്രജിത്ത് എന്ന നടന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്...!! ഈ നടന്‍ നമ്മളെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുന്നു...!!

ഓരോന്നിനും അതിന്‍റെതായ സമയമുണ്ട്... ഈ സിനിമ ഇറങ്ങേണ്ടിയിരുന്നത് ഒരു മുപ്പതു വര്‍ഷമെങ്കിലും മുന്‍പായിരുന്നു...അത് മനസ്സിലാക്കാന്‍ വൈകിയിടത്താണ് ഈ സിനിമ പരാജയപ്പെടുന്നതും...!!

പിന്‍കുറിപ്പ്: എം ടി യുടെ പേര് എഴുതികാണിചപ്പോള്‍ കൂവാനും ചിലര്‍ ഉണ്ടായിരുന്നു എന്‍റെ നാട്ടില്‍...!! ഇത്രേം വലിയ അരസികന്മാരുടെ കൂടെ ഇരുന്നു പടം കാണേണ്ട ഗതികേടും എനിക്കുണ്ടായി...!!

No comments: