Monday, September 30, 2013

കുടജാദ്രി

കുടജാദ്രി പോവാന്‍ നിശ്ചയിച്ചിരുന്നു...ഒരുപാട് പ്ലാന്‍ ചെയ്യാന്‍ ഒന്നും പോയില്ല...!! കുറച്ചു ദിവസമായി ഞാനും തിരക്കില്‍ ആയിരുന്നു...കഴിഞ്ഞ വെള്ളിയാഴ്ച്ച ശ്രീകാന്ത്, സോണി, അനൂപ്‌, മനു പിന്നെ എന്‍റെ പുതിയ സുഹൃത്ത് ശ്യാം, ഇവരോടോത്ത് ടെന്റും സ്ലീപ്പിംഗ് ബാഗും കൊണ്ട് യാത്രക്കിറങ്ങി... ബാംഗ്ലൂരില്‍ നിന്നും നേരെ കൊല്ലൂര്‍ക്ക്...അവിടെ സൌപര്‍ണികയില്‍ കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നഗോടി എന്ന സ്ഥലത്തേക്ക് വണ്ടി കയറി... അവിടെ നിന്നും ഏതാണ്ട് ആറു കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് ഒരു ഹോട്ടലില്‍ എത്തി... സന്തോഷ്‌ ഹോട്ടല്‍....., വരുന്ന വഴിക്കെല്ലാം അട്ടയുടെ ആക്രമണം... ചോര ഒത്തിരി പോയി... അതിനു പരിഹാരമായി ഓരോരുത്തരും രണ്ട് കുറ്റി പുട്ടും കടലയും കഴിച്ചു... ഹല്ലാ പിന്നെ..!!

ചോദിച്ചറിഞ്ഞപ്പോള്‍ പിന്നെയും അഞ്ചാറു കിലോ മീറ്റര്‍ പോവാന്‍ ഉണ്ട്... അതും കുറച്ചു കൂടെ കഠിനമായ വഴിയില്‍..., പോരാത്തതിന് അട്ടയാണ് അവിടെയും താരം...ഭക്ഷണം കഴിഞ്ഞു കാട്ടിലൂടെ യാത്ര തുടര്‍ന്നു... ചെങ്കുത്തായ കയറ്റങ്ങള്‍, കോട മൂടിയ പുല്‍മേടുകള്‍, പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങള്‍..., തെന്നുന്ന വഴികള്‍. ഇവയെല്ലാം യാത്രക്ക് കൂടുതല്‍ നിറമേകി...

വൈകീട്ട് ഞങ്ങള്‍ കുടജാദ്രിയില്‍ എത്തി... കുറച്ചു കൂടെ മുകളില്‍ ചെന്ന് ടെന്റ് കെട്ടാന്‍ ആയിരുന്നു വിചാരിച്ചത്, പക്ഷെ അവിടം ഇപ്പൊ കടുവാ സാങ്കേത കേന്ദ്രമാക്കിയത്തില്‍ പിന്നെ ആരെയും ടെന്റ് കെട്ടാന്‍ അനുവദിക്കാറില്ലത്രേ...!! ഞങ്ങളുടെ പ്രതീക്ഷകള്‍ മങ്ങി... എങ്കിലും തല്‍ക്കാലം അവിടത്തെ പൂജാരിയുടെ വീട്ടില്‍ താങ്ങാന്‍ നിശ്ചയിച്ചു...ആള്‍ക്ക് നൂറു രൂപ വാടക, ഒരു പായ തരും അത്ര മാത്രം...വീട്ടില്‍ താമസിക്കാം, കക്കൂസും കുളിമുറിയും ഉപയോഗിക്കാം...അറുപതു രൂപക്ക് രാത്രി ശാപ്പാട്...!!

കെട്ടും ഭാണ്ടവും എല്ലാം അവിടെ വച്ചു ക്യാമറ മാത്രം എടുത്തു കൊണ്ട് വീണ്ടും മല കയറി...അസ്തമയം കാണാന്‍ പോയി... മനോഹരമായിരുന്നു അത്.. !! ചക്രവാളത്തില്‍ നിറങ്ങള്‍ വാരി തൂകിയ ഒരു തണുത്ത സായാഹ്നം...!! നിറയെ ഫോട്ടോ എടുത്തു ഇരുട്ടി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മലയിറങ്ങി...!!

കിട്ടിയ ഭക്ഷണവും കഴിച്ചു തുടര്‍ന്ന് കൊണ്ടിരിന്നു തമാശകളുടെ അകമ്പടിയോടെ എല്ലാരും സ്ലീപ്പിംഗ് ബാഗിലേക്കു ഉള്‍വലിഞ്ഞു ഉറക്കത്തെ തേടിപ്പിടിച്ചു...കൂട്ടിനു നല്ല തണുപ്പും...!!

പുലര്‍ച്ചെ അഞ്ചു മണിക്ക് എണീറ്റ്‌ വീണ്ടും മല മുകളിലേക്ക്...നല്ല മഞ്ഞും തണുപ്പും...!! ചെറു ടോര്‍ച്ച് വെളിച്ചത്തില്‍ കിട്ടിയ വഴിയില്‍ ഉദയം കാണാനുള്ള വെമ്പലില്‍ വീടും മല കയറി...സൂര്യന്‍ കണ്‍വെട്ടത്തു വരാന്‍ തുടങ്ങിയപ്പോഴേക്കും മേഘവും കോടയും വന്നു കാഴ്ച്ച മറിച്ചു.. പിന്നെ ഞങ്ങള്‍ സര്‍വജ്ഞപീഠം കാണാന്‍ പോയി... കാഴ്ച്ച മറച്ച കോടകളെ കൈത്തലം കൊണ്ട് വകഞ്ഞു മാറ്റി ഞങ്ങള്‍ നീങ്ങി...മല മുകളില്‍ സര്‍വജ്ഞപീഠം..!!

അതും കഴിഞ്ഞു തിരിച്ചു ബാഗും എടുത്തു പൊതുവേ ജീപ്പുകള്‍ വരുന്ന വഴി എട്ടൊന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചു തിരിച്ചും..പിന്നീടു ബസ്‌ യാത്ര...!!മൂകാംബികയില്‍ വീണ്ടും ദര്‍ശനം...!!

ഒരുകൂട്ടം നല്ല സുഹൃത്തുകളുടെ കൂടെ ഉണ്ടായ രണ്ട് ദിവസങ്ങള്‍, കാടും പുല്‍മേടുകളും, നിറഞ്ഞു നിന്ന തമാശകള്‍, മൂകാംബിക ദര്‍ശനം...!! ഹാ...!! എല്ലാം കൊണ്ടും ഈ വാരാന്ത്യം മനോഹരം...!! അട്ടകളുടെ ആക്രമണം വലതു കാലില്‍ നീര് വരുത്തിച്ചിരിക്കുന്നു...!! മിക്കവാറും നാളെ ലീവ് ആയതു തന്നെ...!!അങ്ങനെയെങ്കില്‍ നാളെ തന്നെ ഫോട്ടോസ് ഫേസ്ബുക്കില്‍ ഇടാം...!!

No comments: