Tuesday, September 3, 2013

അറബിയും കരിക്കും

നാട്ടില്‍ പോയത് എന്‍റെ പ്രിയ സുഹൃത്ത് രതീഷിന്റെയും ഐശ്വര്യയുടെയും കല്യാണം കൂടാന്‍ ആയിരുന്നു... കല്യാണവും വിരുന്നും എല്ലാം കഴിഞ്ഞു... ബിരിയാണിയും കോഴി വറുത്തതും കഴിച്ചു വയറു പോട്ടാറായി... തീറ്റ ക്ഷീണം മാറ്റി ഞാനും ഷിജുവും കൂടി ബൈക്കില്‍ വെന്നിയൂരില്‍ നിന്നും തിരൂരിലേക്ക് പോവുന്ന വഴി... രാത്രി ട്രെയിനിന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു...

കൊഴിചെന്ന കഴിഞ്ഞ് ഇറക്കത്തില്‍ ഇടതു വശത്ത്‌ ഒരു ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു... അതിനു പുറത്തു ഒരു വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാള്‍, കയ്യില്‍ വിലകൂടിയ മൊബൈല്‍, കണ്ടാല്‍ തന്നെ അറിയാം ആള് "റിച്ച്" ആണ് എന്ന്...അയാള്‍ റോഡിനു മറു വശത്തുള്ള ആരെയോ കാത്തിരിക്കുകയാണ്...

ഞങ്ങള്‍ റോഡിനു വലതു വശത്തേക്ക് നോക്കി, അവിടെ വഴിയോരത്തെ ഒരു ഇളനീര്‍ കടയില്‍ ഒരു അറബി (വേഷം കണ്ടു മനസ്സിലായതാ) മൂക്ക് ചെത്തിയ ഒരു കരിക്കിന്റെ മധുര വെള്ളം ഒരു സ്ട്രോ ഇട്ടു വലിച്ചു കുടിക്കുന്നു....

ഷിജു പറഞ്ഞു, "അറബി ഇളം കരിക്ക് കുടിക്കാന്‍ ഇറങ്ങിയതാ..."

"ഹ ഹ ഹ.." മനസ്സില്‍ ഒന്നും തോന്നിയിട്ടല്ലെങ്കിലും ഞാന്‍ ചിരിച്ചു... നിങ്ങളുടെ മനസ്സില്‍ വല്ലതും തോന്നിയോ....??

— feeling ഈ പെണ്‍അറബികള്‍ക്ക് ഇവിടെ വന്നു അറബിക്കല്യാണം കഴിച്ചുകൂടെ...?

No comments: