Thursday, September 26, 2013

വിയര്‍പ്പിന്‍റെ വില, ജീവിതം...

പ്രവാസികള്‍ ആണ് എന്‍റെ സുഹൃത്തുക്കളില്‍ കൂടുതലും... അവരുടെ വികാരങ്ങള്‍ അവരുടെ പോസ്റ്റില്‍ കൂടെ കാണാറും അറിയാറും ഉണ്ട്...എന്‍റെ സഹമുറിയനും (പ്രമോദ്) ഒരു പ്രവാസിയായിരുന്നു... അല്ലെങ്കില്‍ വീണ്ടും പ്രവാസിയാവാന്‍ വിധിക്കപ്പെടുന്നവന്‍...., പാവം...!!!

അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് അറബിക്കഥ എന്ന സിനിമ കണ്ടത്... പ്രമോദും കൂടെ ഉണ്ടായിരുന്നു... അവന്റെ ആത്മഗതം,

"അളിയാ, ഈ പടം ആദ്യം കണ്ടപ്പോ വെറും പുച്ഛം മാത്രമായിരുന്നു... പക്ഷെ ഇപ്പോഴാ ഈ പടത്തിന്റെ വില അറിയുന്നത്.."

പ്രവാസത്തിന്റെ വിഷമം അറിയുന്ന ഓരോ വ്യക്തിക്കും പറയാന്‍ ഉള്ളത് ഒരുപക്ഷെ ഇത് തന്നെ ആയിരിക്കും...കൊള്ളാവുന്ന താമസ സൌകര്യവും ശമ്പളവും കിട്ടിയിരുന്ന അവന്‍ ഇങ്ങനെ പറഞ്ഞെങ്കില്‍ എന്താവും ലേബര്‍ ക്യാമ്പിലെ ജീവിതം...!!

ഇട്ടാവട്ടത്തിലെ ജീവിതം, ഒന്ന് മുള്ളണം എങ്കില്‍ കൂടെ ക്യു നില്‍ക്കേണ്ട അവസ്ഥ... സ്വകാര്യത എന്നത് ബാത്ത് റൂമിലെ അനുവദിക്കപ്പെട്ട പത്തു മിനുട്ട് മാത്രം..!! കുബ്ബൂസും തൈരും സദ്യ...!! ഇതെന്‍റെ കേട്ടറിവ്..!!

ഒരു പച്ചപ്പുള്ള സീന്‍ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, ഇത് ദുബായിയുടെ ഏതോ ഘുതാമില്‍ ഉള്ള സ്ഥലം ആണ് എന്നാണ്... അവിടെ എത്തണമെങ്കില്‍ തന്നെ "മ്മ" "ണ" "ങ്ങ" "ജ്ജ" എന്നൊക്കെ മൂക്ക് കൊണ്ട് വരക്കണം ത്രേ...!!

ഉള്ള ഒരു ജീവിതം ഹോമിച്ച് പ്രവാസം അനുഭവിക്കുന്ന ഓരോ പ്രവാസിക്കും ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...കൂടെ എന്‍റെ അച്ഛനും...!! നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ബീഹാറിക്കും ബംഗാളിക്കും കൂടെ ചേര്‍ത്ത് ആവട്ടെ ഈ സമര്‍പ്പണം...!! നിങ്ങളുടെ വിയര്‍പ്പില്‍ ഞങ്ങള്‍ ജീവിക്കുന്നു...!!

No comments: