ശനിയാഴ്ച്ച രാവിലെ ഐലന്‍ഡ് എക്സ്പ്രെസ്സില്‍ തൃശ്ശൂരില്‍ ഇറങ്ങി... കാലു കുത്തിയില്ല, അതിനു മുന്‍പേ തുടങ്ങി തുള്ളിക്ക് ഒരു കുടം കണക്കെ മഴ...സഹമുറിയന് പ്രമോദിന്റെ വീട്ടിലെത്തിയിട്ടു വേണം പ്രാതല്‍ കഴിക്കാന്‍..., അതുകൊണ്ട് കോരിചൊരിഞ്ഞ മഴയില്‍ "ക്ലാര"യെ ഒന്നും കാണാന്‍ മെനക്കെടാതെ ഞാന്‍ സ്റ്റേഷന് പുറത്തിറങ്ങി...
ഇറങ്ങിയ വഴിക്ക് തന്നെ ലോട്ടറിക്കാരന് ഭാഗ്യം വില്ക്കാന് മുന്പില് ചാടി...
"കാരുണ്യ വേണോ കാരുണ്യ... ഇന്നത്തെ കാരുണ്യ..!!"
"വേണ്ട ചേട്ടാ, ദൈവം സഹായിച്ചിട്ട് ഇന്നിപ്പോ എനിക്ക് കാരുണ്യം ആവശ്യമില്ല..."
അത് ആള്‍ക്ക് അത്ര രസിച്ചില്ല...നര കയറിയ താടിയിലും മീശയിലും കൈകൊണ്ട് തഴുകി എന്നെ രൂക്ഷമായി ഒന്ന് നോക്കി അയാള്‍ മറ്റാര്‍ക്കോ ഭാഗ്യം എത്തിച്ചു കൊടുക്കാന്‍ നടന്നു നീങ്ങി...ഞാന്‍ ഒരു ഓട്ടോ പിടിക്കാന്‍ വേണ്ടിയും...
തൃശ്ശൂര്‍ ആകെ മാറിയിരിക്കുന്നു, ഇപ്പൊ പ്രിപെയ്ഡ് കൌണ്ടറില്‍ പോയല്ലാതെ ഓട്ടോ കിട്ടില്ല... കുടയില്ലാതെ മഴയത്ത് അവിടെ പോയി ക്യു നിന്നാല്‍ ഷഡ്ജം വരെ നനയും...!! അങ്ങനെ നനയാന്‍ ആണെങ്കില്‍ ഓട്ടോ എന്തിനാ, നേരെ നടന്നു പോയാല്‍ പോരെ, പിന്നെ..!! പണ്ട് ഓളരിക്കരെ വരെ കൂള്‍ ആയി ഡെയ്ലി നടന്നവനാ...!!
എന്നാ പിന്നെ മഴ തോരുന്നത് വരെ കാത്ത് നില്ക്കാം... ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യും എന്നാണല്ലോ, ഏതായാലും വിശപ്പുണ്ട്, സൂപ്പെങ്കില് സൂപ്പ്...!! ഞാന്‍ ചുറ്റിലും നോക്കി, എല്ലാവരും മഴയെ കണക്കിന് പ്രാകുന്നു... മഴയെ തെറി പറയാത്ത ചിലരും അവിടെ ഉണ്ടായിരുന്നു... ഒന്ന് ടാക്സി ഡ്രൈവര്‍മാര്‍..., ഓട്ടോ കുറവായ സ്ഥിതിക്ക് കുറച്ചു പേരെങ്കിലും ടാക്സി പിടിക്കാം എന്ന് വിചാരിക്കും... അത് കൊണ്ട് അവര്‍ ഹാപ്പിയായി കസ്റ്റമറെ കാത്തു നില്ക്കുന്നു..
വേറെ ഒരാളെ കണ്ടത് നേരത്തെ എന്നോട് മുഖം കറുപ്പിച്ച ലോട്ടറി വില്പ്പനക്കാരന് ആണ്...സാധാരണ ലോട്ടറി വില്ക്കാന് ആരുടെ അടുത്തെങ്കിലും പോയാല്‍ കണ്ട ഭാവം നടിക്കാതെ ആളുകള്‍ നടന്നു പോവാറാണ് പതിവ്, എന്നാല്‍ ഇന്ന് സ്ഥിതി അതല്ല, ഈ മഴയത്ത് എങ്ങോട്ട് നടന്നു പോവാനാണ്..?? ഒന്നുരണ്ടു ടിക്കറ്റ് ഒക്കെ വിറ്റ് ആള് എന്റെ തൊട്ടടുത്തു വന്നു നിന്നു...അദ്ദേഹത്തിന്റെ മറു വശത്തുള്ള ആളോട് സംസാരിച്ചു നില്ക്കാന് തുടങ്ങി...
എന്റെ അടുത്തുണ്ടായിരുന്ന വേറെ ഒരാള്‍ അയാളുടെ തോളില്‍ തോണ്ടിയിട്ട് അറിയാത്തത് പോലെ തിരിഞ്ഞു നിന്നു... ലോട്ടറി ചേട്ടന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് എന്നെ... എന്നെ ഒന്ന് അടിമുടി നോക്കി ആ ചേട്ടന് അടുത്ത് നിന്ന ആളോട് വര്‍ത്താനം തുടര്‍ന്നു... വീണ്ടും മറ്റേ ആള് ഒരിക്കല്‍ കൂടി തോണ്ടി...
"ങേ, ന്തുട്ടാ??" ലോട്ടറി ചേട്ടന് എന്നോട് ചോദിച്ചു
"ഒന്നുമില്ല..." ഞാന്‍ കണ്ണിറുക്കി കാണിച്ചു...
ദേ, വീണ്ടും അയാള്‍ വീണ്ടും ലോട്ടറി ചേട്ടനെ തോണ്ടി...
"ടാ, നീയെന്തുട്ടാ കളിക്യാ...?" അയാള്‍ എന്നോട് അലറി
"ഞാന്‍ അല്ല ചേട്ടാ, ദേ ഇയാളാ.." ഒന്ന് പതറിക്കൊണ്ട് ഞാന്‍ പറഞ്ഞു...
അവര്‍ പിന്നെ കെട്ടിപ്പിടിച്ചു കളിയും ചിരിയും ഒക്കെ തുടങ്ങിയപ്പോള്‍ ആണ് എനിക്ക് സമാധാനം ആയി... സൂര്യ ടി വി യിലെ "തരികിട" പരിപാടിയാണ് പെട്ടന്നപ്പോ എനിക്ക് ഓര്‍മ്മ വന്നത്... ഒരിത്തിരി പാളിയിരുന്നെങ്കില്‍ അതെനിക്ക് തെറി വിളിയുടെ "മലയാളി ഹൌസ്" ആയേനെ... മഴ മാറാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ പതുക്കെ സ്ഥലം വിട്ടു,... നനഞ്ഞാല്‍ അത്രേയുള്ളൂ...!!
അയാള്‍ അപ്പോഴും കാരുണ്യ വില്‍ക്കുകയായിരുന്നു... ആരുടെയൊക്കെയോ കാരുണ്യത്തില്‍ മഴചീലുകളെ വകഞ്ഞു മാറ്റി ഞാന്‍ എന്റെ ലക്ഷ്യത്തിലേക്കും നീങ്ങി...!!

No comments:
Post a Comment